തിരുവനന്തപുരം : കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിന്‍്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകളുടെ മൊഴി. ബാങ്കിന്‍്റെ എടിഎം മെഷീനുകള്‍ ചിപ് കാര്‍ഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇന്നലെയാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്.
ചിപ് കാര്‍ഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനില്‍ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാര്‍ഡുകളും ഉപയോഗിക്കാമെന്ന് പ്രതികള്‍ പറഞ്ഞു. ഈ സുരക്ഷാവീഴ്ച മറയാക്കിയാണ് പ്രതികള്‍ പണം തട്ടിയത്. റിസര്‍വ് ബാങ്ക് 2019 മുതല്‍ ഇഎംവി ചിപ്പ് ഉപയോഗം നിര്‍ബന്ധമാക്കിയിരുന്നു. ബാങ്കിന്‍്റെ സെര്‍വര്‍ തകരാര്‍ കാരണം ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. ഇത് കാരണം കൂടുതല്‍ പണം നഷ്ടമായോ എന്നും സൈബര്‍ പോലീസ് സംശയിക്കുന്നുണ്ട്.
കുറച്ച് നാള്‍ മുന്‍പാണ് കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ എടിഎമ്മുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളില്‍ നിന്നായിരുന്നു. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.