Monday, March 31, 2025 6:32 am

കേരള ബാങ്കിനെ നയിക്കുക പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറയില്‍ കുടുങ്ങിയ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാര്‍ട്ടി ഓഫീസിലെ ഒളി ക്യാമറ വിവാദത്തില്‍ കുടുങ്ങിയ സിപിഎം നേതാവ് കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ്. സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്കിന്റെ പ്രിസിഡന്റായി നിയമിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്.

കേരളാ ബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങള്‍ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് നേതൃത്വം നല്‍കിയവര്‍ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഎസ്-പിണറായി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് പോരടിച്ച കാലത്ത് എറണാകുളത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു ഗോപി കോട്ടമുറിക്കല്‍. വിഎസ് അച്യുതാനന്ദന് സിപിഎം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് ആദ്യ പ്രമേയം പാസ്സായതും ലെനില്‍ സെന്ററില്‍ നിന്നായിരുന്നു. വിഎസ് അച്യുതാനന്ദന് വേണ്ടി ശക്തമായി നിലകൊണ്ട ആ ജില്ലാ കമ്മറ്റിയുടെ സെക്രട്ടറി ഗോപി കോട്ടമുറിക്കലായിരുന്നു. ഇതിനിടെയാണ് കമ്മറ്റി ഓഫീസായ ലെനിന്‍ സെന്ററിലെ ഒളി ക്യാമറയില്‍ ഇദേഹം കുടുങ്ങുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 2012ല്‍ ജില്ലാ സെക്രട്ടറി പദത്തില്‍ നിന്ന് ഗോപി കോട്ടമുറിക്കലിനെ മാറ്റിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

0
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍. ബിജാപൂരില്‍ 50 മാവോയിസ്റ്റുകൾ സുരക്ഷാ...

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു ; ഏപ്രിൽ 3ന് പൂരം കൊടിയേറും

0
തൃശൂർ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം ആരംഭിച്ചു. ദേശക്കാരുടെ...

സ്ത്രീയെ കന്യകത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

0
ദില്ലി : സ്ത്രീയെ കന്യകത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി....

ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്‌സിനെ ആറു റൺസിന് തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്

0
ഗുവാഹത്തി: അവസാന ഓവർ ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറു...