കേരള ബാങ്ക് : ഭൂരിഭാഗം ശാഖകൾക്കും ലൈസൻസില്ലെന്ന് ആരോപണം – ഹൈക്കോടതിയിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ബാങ്കിന്റെ ഭൂരിഭാഗം ശാഖകളും ആർബിഐയുടെ ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കേരള ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ അനുമതി ഇല്ലെന്നും ഇരിട്ടി സ്വദേശികൾ നൽകിയ ഹർജിയിൽ പറയുന്നു. ബാങ്കിങ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും 3 റീജനൽ ഓഫിസുകളുടെയും പ്രവർത്തനത്തിനു മാത്രമാണു ബാങ്കിന് ആർബിഐയിൽ നിന്നു ലൈസൻസ് ലഭിച്ചിട്ടുള്ളത്. ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ അക്കൗണ്ടുള്ള ബ്രിജിത് കൃഷ്ണ, വായ്പയെടുത്ത ഷാജി പുതിയവീട്ടിൽ എന്നിവരാണ്  ഹർജിക്കാർ.

കേരള ബാങ്കിനു കണ്ണൂർ ജില്ലയിൽ മാത്രം 66 ശാഖകളുണ്ടെന്നും ഇരിട്ടി ശാഖയും സായാഹ്ന ശാഖയും ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ചാണു പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ആകെ 749 ശാഖകൾ ബാങ്കിനുണ്ട്. നിയമലംഘനം സംബന്ധിച്ച് ആർബിഐക്കു പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ലൈസൻസില്ലാത്ത ശാഖകൾ പൂട്ടിയെന്ന് ഉറപ്പാക്കാൻ ആർബിഐക്കു നിർദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.
‘ദ് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്’ എന്ന പേര് ഉപയോഗിക്കാനാണ് ആർബിഐ അനുമതി നൽകിയതെന്നും കേരള ബാങ്ക് എന്ന പേരിടാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...