പത്തനംതിട്ട : ബ്യൂട്ടിപാർലറുകള്‍ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും സ്ഥാപനം അടച്ചിട്ട കാലയളവിലെ വാടക, വൈദ്യുതി ചാർജ്, തൊഴിൽ കരം എന്നിവ ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെട്ട് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാകമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ധർണ്ണ ജില്ല പ്രസിഡന്റ് ഷേർലി സജി ഉത്‌ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഉഷാ ഹരീഷ് അധ്യക്ഷത വഹിച്ചു. ലിജു പി.റെജി, ലെജ സ്റ്റീഫൻ , ലീന വിനോദ്, മറിയാമ്മ മാത്യു, തുടങ്ങിയവർ സംസാരിച്ചു.
ബ്യൂട്ടിപാർലറുകള്‍ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണം ; കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കളക്ട്രേറ്റ് ധർണ നടത്തി
RECENT NEWS
Advertisment