യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച്‌ മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. കീടനാശിനി കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ ആയ മഹേഷിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്ത് ഫക്രുദ്ദീനെ വെടിവെച്ചതിനുശേഷം മഹേഷ് കീടനാശിനി കഴിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. സജീറിനെ വെടിവെച്ച ശേഷം മഹേഷ് മറ്റൊരു സുഹൃത്തായ സാദിക്കിനെ ഇക്കാര്യം വിളിച്ചറിയിച്ചു. ഇതിനു ശേഷം താന്‍ ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചതായും പറഞ്ഞിരുന്നു.

വിഷം കഴിച്ച്‌ അവശനിലയിലായ മഹേഷിനെ രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...