നെല്ല് കർഷകർക്ക് സഹായഹസ്തമാകാൻ സഹകരണ വകുപ്പ് ; കേരള ബ്രാൻഡ് അരി ഉടൻ വിപണിയിൽ എത്തിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കർഷകർക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹകരണ വകുപ്പ്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി എന്ന പേരിൽ വിപണിയിൽ എത്തിക്കാനാണ് സഹകരണ വകുപ്പിന്റെ നീക്കം. സ്വകാര്യ ബ്രാൻഡുകളെ വെല്ലുന്ന തനി നാടൻ അരി അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വാങ്ങിയ 10 ഏക്കർ സ്ഥലത്ത് അരിമില്ല് സ്ഥാപിക്കുന്നതാണ്.

സഹകരണ വകുപ്പിന്റെ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിനാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചുമതല നൽകിയിരിക്കുന്നത്. പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും നെല്ല് സംഭരിച്ച ശേഷം അവ സംസ്കരിക്കുന്നതാണ്. സപ്ലൈകോ കർഷകരിൽ നെല്ല് സംഭരിച്ച് സ്വകാര്യ മില്ലുകൾക്ക് സംസ്കരിക്കുന്ന പതിവാണ് നിലവിലുള്ളത്. എന്നാൽ, കേരള ബ്രാൻഡ് അരി പുറത്തിറക്കുന്നതോടെ ഈ രീതി ഇല്ലാതാക്കാൻ സാധിക്കും. അതേസമയം, സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ കർഷകർ അമർഷത്തിലാണ്. സർക്കാർ പണം അനുവദിക്കാത്തതിനാൽ വൻ പ്രതിസന്ധിയിലാണ് സപ്ലൈകോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...