കോട്ടയം: സമഗ്ര കാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃക സൃഷ്ടിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം. മാണി ആവിഷ്ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.