തിരുവനന്തപുരം : രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടം.
പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടര്‍ത്തുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ക്കു പകരം കോര്‍പ്പറേറ്റുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നത്. 2009 ന് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പരാജയമാണ്.
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രികുറ്റപ്പെടുത്തി.