ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചിട്ടില്ല, നടക്കുന്നത് കുപ്രചരണം ; 1696 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നത് കുപ്രചരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 1696 കോടി രൂപയാണ് തലസ്ഥാനത്തിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റില്‍ തലസ്ഥാനത്തിനായി വകയിരുത്തിയ പദ്ധതികള്‍ ഏതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 350 കോടി രൂപ വിഴിഞ്ഞത്തിനായി നീക്കിവച്ചു. കൈത്തറി തീരദേശ പാക്കേജില്‍ വലിയൊരു വിഭാഗം തിരുവനന്തപുരത്തിനാണ്. 96 പദ്ധതികളാണ് കിഫ്ബിയില്‍ തലസ്ഥാനത്തിനെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരത്തെ തഴഞ്ഞുവെന്ന് ആക്ഷേപം നിരവധി ജനപ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു.

കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വയനാട് പാക്കേജിന് 2000 കോടിയും ഇടുക്കി പാക്കേജിന് 1000 കോടിയും വകയിരുത്തി. എന്നാല്‍ ഐടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തലസ്ഥാന നഗരത്തിനായ പദ്ധതികളൊന്നും ബജറ്റില്‍ ഇല്ലെന്നാതായിരുന്നു ആക്ഷേപം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...