ആമസോൺ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പ്രൈം ഡേ, കേരളത്തിലാകെയുള്ള പ്രൈം അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെയാണ് അവസാനിച്ചത്. പ്രൈം ഡേയുടെ 10th എഡിഷനിൽ മുൻ പ്രൈം ഡേ ഇവന്‍റുകളെ അപേക്ഷിച്ച് കൂടുതൽ പ്രൈം അംഗങ്ങളുടെ സമ്പർക്കം ഗ്രാമങ്ങളിൽ നിന്നാണ് ഉണ്ടായത്, പുതിയ സൈൻ-അപ്പുകളിൽ 70% ത്തിലധികം ടിയർ 2, 3 നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമാണ്. ആമസോൺ നൗ നഗരങ്ങളിലാകെ രണ്ടിൽ ഒന്ന് ഡീലുകൾ മിനിറ്റുകൾക്കുള്ളിൽ ഡെലിവറി ചെയ്തതോടെ, പ്രൈം ഡേയുടെ 10th എഡിഷൻ എക്കാലത്തെയും അതിവേഗ പ്രൈം ഡേ ആയിരുന്നു. 2026 പ്രൈം ഡേയിൽ, ക്യാമറകൾ, PC കൾ, വയർലെസ് ആക്‌സസറികൾ, ഗ്രോസറി സാധനങ്ങൾ എന്നിവയ്ക്കുള്ള ശക്തമായ ഡിമാൻഡ് കാരണം, കേരളത്തിൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ആമസോൺ നൗ 1.5X വളർച്ച കൈവരിച്ചു.
മൂന്ന് ദിവസത്തെ ഇവന്‍റിൽ, കൊച്ചി, തിരുവനന്തപുരം, മറ്റ് നഗരങ്ങളിലെ കസ്റ്റമർമാർ സ്‍മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഫാഷൻ & ബ്യൂട്ടി, ഹോം & കിച്ചൻ, നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, വലിയ അപ്ലയൻസസ്, ഫർണിച്ചറുകൾ എന്നിവ ഉൾപ്പെടെ വിവിധ കാറ്റഗറികളിൽ ഷോപ്പിംഗ് നടത്തി. 10th വാർഷിക ഡീലുകൾ, എക്‌സ്‌ക്ലൂസീവ് പ്രൈം ഡേ ഓഫറുകൾ, SBI ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‌കൗണ്ടുകൾ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, റിവാർഡുകൾ, ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള അൺലിമിറ്റഡ് 5% ക്യാഷ്ബാക്ക്, നോ കോസ്റ്റ് EMI ഓപ്ഷനുകൾ, അതിവേഗ, വിശ്വസനീയ ഡെലിവറി എന്നിവ പ്രൈം മെംബേർസിന് ഗുണകരമായി.
ആമസോൺ, ഇന്ത്യ ആന്‍റ് എമേർജിംഗ് കൺട്രീസ് പ്രൈം ആന്‍റ് കസ്റ്റമർ ഫുൾഫിൽമെന്‍റ് എക്‌സ്‍പീരിയൻസ് വൈസ് പ്രസിഡന്‍റ് അക്ഷയ് സാഹി പറഞ്ഞു, ” കേരളത്തിലെ ഞങ്ങളുടെ കസ്റ്റമർമാരെ വലിയ തുക സേവ് ചെയ്യാൻ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പ്രൈം ഡേ എന്നത് പ്രൈം അംഗത്വം നൽകുന്ന മൂല്യം, അതിവേഗ ഡെലിവറികൾ, മികച്ച ഡീലുകൾ, പുതിയ ലോഞ്ചുകൾ, ബ്ലോക്ക്ബസ്റ്റർ എന്‍റർടെയിൻമെന്‍റ് എന്നിവയുടെ ആത്യന്തിക ആഘോഷമാണ്. പ്രൈം ഡേയുടെ 10th എഡിഷൻ ഞങ്ങളുടെ സെല്ലേർസ്, പങ്കാളികൾ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കസ്റ്റമേർസ് എന്നിവരോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്ന ഒരു മുന്നേറ്റമാണ്. ആമസോൺ നൗ ഉള്ള നഗരങ്ങളിൽ, ഡീലിലുള്ള രണ്ടിൽ ഒരു ഇനം മിനിറ്റുകൾക്കുള്ളിൽ ഡെലിവറി ചെയ്ത ഞങ്ങളുടെ എക്കാലത്തെയും വേഗതയേറിയ പ്രൈം ഡേയായിരുന്നു ഇത്. ചെറുകിട, ഇടത്തരം ബിസിനസുകളുടെ എക്കാലത്തെയും ഉയർന്ന പങ്കാളിത്തത്തിനും ഞങ്ങൾ സാക്ഷ്യം വഹിച്ചു. പ്രൈം ഡേ ഞങ്ങളുടെ സെല്ലേർസിനും കസ്റ്റമേർസിനും ആഘോഷമാണെന്ന് വീണ്ടും ഉറപ്പിച്ചു.”
കേരളത്തിലെ കസ്റ്റമേർസ് പ്രീമിയം ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ കൂടുതൽ മാറിക്കൊണ്ടിരിക്കുകയും അതോടൊപ്പം നിത്യോപയോഗ സാധനങ്ങൾ വാങ്ങുകയും ചെയ്തു, ഇത് സംസ്ഥാനത്താകെ പ്രൈമിന്‍റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്. ടിയർ 2, ടിയർ 3 പട്ടണങ്ങളിലും സാംസങ് ഗാലക്‌സി S25 അൾട്രാ, സാംസങ് ഗാലക്‌സി M47, വൺപ്ലസ് N6 എന്നിവ ടോപ്പ് സെല്ലേർസിൽ ഉൾപ്പെടുന്നു. ഹോം എന്‍റർടൈൻമെന്‍റ് മുൻ വർഷത്തെ അപേക്ഷിച്ച് 1.2X വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. TCL, സാംസങ്, LG തുടങ്ങിയ ബ്രാൻഡുകളാണ് ക്യാമറ ഓർഡറുകൾ മുൻ വർഷത്തേക്കാൾ 1.25X വളർച്ച കൈവരിക്കാൻ മുന്നിൽ നിന്നത്. DJI, സോണി തുടങ്ങിയ ബ്രാൻഡുകളുടെ മുന്നേറ്റത്തിൽ ക്യാമറ ഓർഡറുകൾ. ഹോം, കിച്ചൺ & ഔട്ട്‌ഡോർ കാറ്റഗറികൾ മുൻ വർഷത്തേക്കാൾ 1.15X വളർച്ച കൈവരിച്ചപ്പോൾ, പ്രീമിയം ഹെഡ്‌ഫോണുകൾ ഓഡിയോയിൽ 1.2X വാർഷിക വളർച്ച കൈവരിച്ചു. JBL, ബോട്ട്, സോണി എന്നിവ ജനപ്രിയ ചോയ്‌സുകളായി ഉരുത്തിരിഞ്ഞു. ബ്യൂട്ടി ഓർഡറുകൾ മുൻ വർഷത്തേക്കാൾ 1.3X വർദ്ധിച്ചു, ഫിലിപ്‌സും സെറ്റാഫിലും മികച്ച ബ്രാൻഡുകളായി ഉയർന്നുവന്നു. ഹാപ്പി പ്ലാനറ്റ്, ടാറ്റ സമ്പന്ന് തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ എവരിഡേ എസെൻഷ്യൽസ് മുൻ വർഷത്തെ 1.2X വർദ്ധിച്ചു, ഈ വളർച്ചയ്ക്ക് മുന്നേറ്റം നൽകി. ഹാർലി-ഡേവിഡ്‌സൺ, KTM, ട്രയംഫ് മോട്ടോർസൈക്കിളുകൾ വാങ്ങുന്ന 10 പേരിൽ 7 പേരും ടിയർ 2, ടിയർ 3 നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു, ഓട്ടോമോട്ടീവ് കാറ്റഗറിയിലും പ്രീമിയവൽക്കരണ ട്രെൻഡുകൾ പ്രകടമായിരുന്നു. വിവിധ കാറ്റഗറികളിൽ ഡിമാൻഡ് പ്രീമിയം ടെക്‌നോളജി, അപ്ലയൻസസ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ, കണ്ടന്‍റ്-ക്രിയേഷൻ ഡിവൈസുകൾ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന കസ്റ്റമർ മുൻഗണന എടുത്തുകാട്ടുന്നു.
കേരളത്തിലെ സെല്ലേർസിന്‍റെ ബിസിനസ് വളർച്ച സാധ്യമാക്കുന്നതിന് ആമസോൺ ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്, സംസ്ഥാനത്ത് നിന്നുള്ള 35,000-ത്തിലധികം സെല്ലേർസും 11,000 ലോക്കൽ ഷോപ്പുകളും Amazon.in-ൽ തകൃതിയായ സെയിൽ നടത്തുന്നു. 01 ഫുൾഫിൽമെന്‍റ് സെന്‍ററുകൾ, 03 സോർട്ടേഷൻ സെന്‍ററുകൾ, 110 ഡെലിവറി സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന ആമസോണിന്‍റെ പ്രവർത്തന മികവാണ് ഈ മുന്നേറ്റത്തിന് പിൻബലമേകുന്നത്






























