കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കുടുംബശ്രീ ദിനപ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. തിങ്കളാഴ്ചയാണ് കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ തുടക്കമായത്. ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് 1998 മെയ് 17നാണ് കുടുംബശ്രീ രൂപം കൊള്ളുന്നത്. സ്ത്രീകളുടെ സാമ്പത്തിക,സാമൂഹിക ശാക്തീകരണത്തിനുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കി.

രജതജൂബിലെ ആഘോഷങ്ങളുടെ ഭാഗമായി മാഗ്സസെ പുരസ്കാര ജേതാവ് അരുണാ റോയ്, പത്മശ്രീ ജേതാക്കളായ കെ.വി റാബി, ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിവിധ പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയിലുള്ള സ്ത്രീകളും പാനലില്‍ അംഗങ്ങളാണ്. മൂന്ന് ദിവസമായി പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വിവിധ പരിപാടികളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഇവര്‍ക്കുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതും വിവിധ കുടുംബശ്രീ യൂണിറ്റുകളാണ്. ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കുടുംബശ്രീയുടെ ആദ്യ ഡിജിറ്റല്‍ റേഡിയോയായ റേഡിയോ ശ്രീയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കുടുംബശ്രീയുടെ പുതിയ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രകാശനം ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...