ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. തൃക്കരിപ്പൂരില്‍ കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫാണ് സ്ഥാനാര്‍ഥി. പ്രതീക്ഷിച്ചത് പോലെ തൊടുപുഴയില്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. തിരുവല്ലയില്‍ വിക്ടര്‍ ടി.തോമസിനെ തഴഞ്ഞുകൊണ്ട് പി.ജെ ജോസഫ് തന്റെ കുരുട്ടുബുദ്ധി ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് ആണ് വിക്ടര്‍.
തൊടുപുഴ – പി.ജെ ജോസഫ്
കടുത്തുരുത്തി – മോന്‍സ് ജോസഫ്
ചങ്ങനാശേഷി – വി.ജെ ലാലി
ഏറ്റുമാനൂര്‍ – പ്രിന്‍സ് ലൂക്കോസ്
തൃക്കരിപ്പൂര്‍ – എം.പി ജോസഫ്
ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍
തിരുവല്ല – കുഞ്ഞുകോശി പോള്‍
ഇടുക്കി – ഫ്രാന്‍സിസ് ജോര്‍ജ്
കുട്ടനാട് – ജേക്കബ് എബ്രഹാം
കോതമംഗലം – ഷിബു പെരിയപുറം