കോട്ടയം: കേരള കോണ്‍ഗ്രസ് – ബി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായിരുന്ന അപ്പച്ചന്‍ വെട്ടിത്താനം അന്തരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശിയാണ്.
ഇന്ന് വൈകിട്ട് ഹൃദയാഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. ഏതാനും നാളുകളായി അനാരോഗ്യം കാരണം പൊതുരംഗത്ത് സജീവമല്ലായിരുന്നു. ഭാര്യ: റോസമ്മ വെട്ടിത്താനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഇക്കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്നു. മൂന്ന് മക്കളുണ്ട്.