പ്രസിഡന്‍റ് സ്ഥാനം ചൊല്ലി പിടിവലി ; കോണ്‍ഗ്രസിന് തലവേദനയായി കേരള കോൺഗ്രസിലെ തർക്കം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കത്തിന് പരിഹാരമായില്ല. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും നിലപാടിൽ ഉറച്ച് ജോസ് കെ മാണി. സെബാസ്റ്റ്യൻ കുളത്തിങ്കൽ പ്രസിഡൻ്റ് പദവി രാജിവെക്കില്ലെന്നാണ് ജോസ് വിഭാഗത്തിന്‍റെ നിലപാട്. ഇക്കാര്യത്തിൽ ജോസഫ് വിഭാഗവുമായി ധാരണ ഇല്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി.

പാലായിലെ തോൽവിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണ് എന്നാണ് ചർച്ചയിലെ ജോസ് കെ മാണിയുടെ ആരോപണം. ഇക്കൂട്ടർക്കായി പദവി ഒഴിഞ്ഞ് കൊടുക്കില്ലെന്നും ജോസ് കെ മാണി ബെന്നി ബെഹനാനെ അറിയിച്ചു. രാജി ഉണ്ടായില്ലെങ്കിൽ അവിശ്വാസത്തിലേക്ക് നീങ്ങും എന്നായിരുന്നു ജോസഫിൻ്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് നൽകണമെന്നായിരുന്നു ധാരണ. രാജി വെക്കാൻ പി.ജെ ജോസഫ് മുന്നോട്ടുവെച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ ധാരണയില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...