കെ. എസ്. യു സംസ്ഥാന സെക്രട്ടറിയുടെ വീടാക്രമണം ; മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാര്‍ക്കിടയിലെ തര്‍ക്കം തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടയറ സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്‌തു. ഐഎന്‍ടിയുസി ജില്ലാഭാരവാഹിയായ നൈസാം (36), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുഞ്ഞുമോന്‍ (37), ഷെരീഫ് (36) എന്നിവരാണ്‌ അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടാണ് ഒരു സംഘം ആക്രമിച്ചത്. ഉച്ചയോടെ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി. അക്രമിസംഘം നബീലിന്റെ സഹോദരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും വീടിന്റെ ജനല്‍പാളികള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 500 വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം വര്‍ക്കല മൈതാനം പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു.

പരിപാടി നടക്കുമ്പോള്‍ കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള സംഘവും തൈ നടീലുമായി ബന്ധപ്പെട്ട് അവിടെയെത്തി. തുടര്‍ന്നുള്ള വാക്കേറ്റവും കൈയാങ്കളിയും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കല്ലമ്ബലം സി.ഐ ഫിറോസ്, എസ്.ഐമാരായ നിജാം, സനില്‍കുമാര്‍, സി.പി.ഒമാരായ ഷാന്‍, പ്രശാന്ത്, അശോകന്‍, മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...