Monday, June 17, 2024 4:00 am

അപ്പാര്‍ട്ട്മെന്റുകളിലും ഫ്ലാറ്റുകളിലും ഹോം ക്വാറന്‍റൈനില്‍ അയക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണo : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ അപ്പാര്‍ട്ട്മെന്റുകളിലും ഫ്ലാറ്റുകളിലും ഹോം ക്വാറന്‍റൈനില്‍ അയക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഫ്‌ളാറ്റ്, വില്ലകള്‍ എന്നിവിടങ്ങളില്‍ ഹോം ക്വാറന്‍റൈന്‍ ഏര്‍പ്പാടാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും വില്ലകളിലും ക്വാറന്‍റൈന് അവസരം നല്‍കിയാല്‍ അത് വലിയ തരത്തിലുള്ള സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമെന്നും പരാതിയില്‍ പറയുന്നു. അപ്പാര്‍ട്ടുമെന്റുകളിലും ഫ്‌ളാറ്റുകളിലും പത്ര വിതരണം മുതല്‍ മാലിന്യ നിര്‍മാര്‍ജനം വരെ നടക്കുന്നത് പൊതുവഴിയിലൂടെയാണ്. പൊതു ലിഫ്റ്റുകളാണ് ഓരോ നിലകളിലെയും താമസക്കാര്‍ ഉപയോഗിക്കുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കൊവിഡ് ബാധിതന്‍ ഉണ്ടെങ്കില്‍ അദ്ദേഹം ഉപയോഗിക്കുന്നതും പൊതുവഴിയും ലിഫ്റ്റും ആയിരിക്കുമെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി, റെവന്യു സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് തീരുമാനം പുനഃപരിശോധിക്കന്‍ നിര്‍ദേശം നല്‍കിയത്. അടിയന്തര നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...