Sunday, May 26, 2024 9:03 pm

കൊവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവം : പനി ബാധിതനായിരുന്നിട്ടും സ്രവ പരിശോധന വൈകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെ. ജി വർഗ്ഗീസ് മരിച്ച സംഭവത്തിൽ സ്രവം പരിശോധിക്കാൻ വൈകിയെന്ന് വിവരം. ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാൽ സ്രവം പരിശോധിച്ചത് ജൂൺ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

ബൈക്കിൽ ലിഫ്റ്റടിച്ച് യാത്ര ചെയ്‌ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കൽ കോളേജിൽ നിന്ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വൈദികന്റെ മൃതദേഹം മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്‌കരിക്കാൻ സാധിച്ചത്. മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റെമാലിനെ നേരിടാന്‍ ഒരുക്കം ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം

0
നൃൂഡൽഹി : റെമാല്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ...

മാര്‍ യോഹാന്‍ ക്രിസ്തു സന്ദേശം ലോകമെങ്ങും അറിയിച്ച ദൈവസ്‌നേഹി : ശ്രീധരന്‍പിള്ള

0
തിരുവല്ല : ക്രിസ്തുവിന്റെ സന്ദേശം ലോകമെങ്ങും അറിയിച്ച യഥാര്‍ത്ഥ ദൈവസ്‌നേഹിയായിരുന്നു മാര്‍...

സൗദി നിക്ഷേപകരെ ആകർഷിക്കുന്നു; സ്വകാര്യ മേഖലയിൽ നിരവധി അവസരങ്ങൾ

0
ജിദ്ദ: സൗദി അറേബ്യയിലെ മെഗാ പദ്ധതികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി ടൂറിസം മന്ത്രിഅഹമ്മദ്...

കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഓട്ടോമാറ്റിക് കാർഗോ ഡെലിവറി...

0
ചെങ്ങന്നൂർ: കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അന്റ് ടെക്നോളജിയിലെ...