പത്തനംതിട്ട : യു. ഡി. എഫിന് പത്തനംതിട്ട നഗരസഭിയിൽ ലഭിക്കേണ്ട വിദ്യാഭ്യാസ – കലാ – കായിക സ്ഥിരം സമിതി അധ്യക്ഷസ്ഥാനം എൽ. ഡി. എഫിന്റെ കൈകളിൽ എത്തിച്ചത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജോസ് വിഭാഗത്തിന് മാത്രമാണന്ന് കേരള കോൺഗ്രസ് (എം)ഓഫീസ് ചാർജ് വഹിക്കുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എൻ ബാബു വർഗീസ് പറഞ്ഞു.
മുൻസിപ്പൽ കൗൺസില്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുന്നതിനുള്ള അധികാരം കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാന്റെ അധികാരമുള്ള വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമാണ്. പാർട്ടിയുടെ ഭരണഘടനയോ നിയമങ്ങളോ മനസിലാകാത്ത കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് എൻ. എം രാജു യു. ഡി. എഫ് ചെയർമാൻ വിക്ടർ. ടി. തോമസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പി. ജെ ജോസഫിന് ഒഴികെ മറ്റാര്‍ക്കും വിപ്പ് നല്‍കുന്നതിന് അധികാരമില്ല. യു. ഡി. എഫ് ജില്ലാ ഘടകത്തിലോ മറ്റു വേദികളിലോ കേരള കോൺഗ്രസ് ജില്ലാ ഘടങ്ങളിലോ ചർച്ച ചെയ്യുകയോ, പാർട്ടി ചെയർമാൻ പി. ജെ ജോസഫിനോട് വിപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാതെ വിഡ്ഢികളുടെ ലോകത്തിൽ ജീവിക്കുന്ന എൻ. എം. രാജു യു. ഡി. എഫ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കണമെന്ന് പറയുന്നത് മലർ പൊടികാരന്റെ സ്വപനം മാത്രമാണെന്നും എൻ ബാബു വർഗീസ് പറഞ്ഞു.
ജില്ലയിൽ യു. ഡി. എഫിന്റെ രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മുൻനിരയിൽ നിന്ന് പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് യു. ഡി. എഫ് ചെയർമാൻ എന്ന് നിലയിലും കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എന്ന നിലയിലും വിക്ടർ. ടി. തോമസ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പല ഘട്ടങ്ങളിലും യു. ഡി. എഫിൽ എടുക്കുന്ന ധാരണകൾക് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയിലാണ് കാര്യങ്ങൾ നടപ്പിലാക്കുന്നത്. കീക്കൊഴൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് പാനലിൽ രണ്ട് സീറ്റ് കേരളാ കോൺഗ്രസ്(എം )ന് തരികയും ഇലക്ഷന്‍ സമയത്ത് ജോസ് വിഭാഗവുമായി ചേർന്ന്‍ ബദൽ മുന്നണി ഉണ്ടാക്കി വഞ്ചിക്കുകയുമാണുണ്ടായത്. ഇലന്തൂർ പഞ്ചായത്തിൽ പ്രതിസന്ധി ഉണ്ടായപ്പോൾ ഡി. സി. സി നേതൃത്വം പി. ജെ. ജോസഫിനെ നേരിൽ ബന്ധപ്പെടുകയും പാർട്ടി മെമ്പർ ബാബുജി തര്യന് വിപ്പ് നൽകി പ്രശ്നം പരിഹരിക്കുകയും ചെയ്തു. കോയിപ്രം ബ്ലോക്കിൽ അടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിലനിൽകുന്ന പ്രശ്ങ്ങൾ പരിഹരിക്കാൻ ഡി.സി. സി നേതൃത്വം തയാറാക്കുന്നില്ല.
സത്യാവസ്ഥ മനസ്സിലാക്കാതെ കുന്നത്തുനാട്ടിൽ നിന്ന് തിരുവല്ലയിൽ എത്തി കേരളാ കോൺഗ്രസ് പാരമ്പര്യം എന്തെന്നറിയാതെ ഒരു ജില്ലാകമ്മറ്റി പോലും വിളിച്ചു ചേർക്കാൻ സാധിക്കാത്ത എൻ. എം. രാജു യു.ഡി.എഫ് ചെയർമാൻ സ്ഥാനം വിക്ടർ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടത് തീർത്തും ബാലിശമാണെന്നും ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എൻ ബാബു വർഗീസ് പറഞ്ഞു.