കേരള കോൺഗ്രസ് നേതാക്കളുടെ രാജി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് നേതാക്കളുടെ രാജി തുടരുകയാണ്. മുതിർന്ന നേതാവ് പി. കെ. ജേക്കബിന്റെ നേതൃത്വത്തിൽ നിരവധിപേർ കഴിഞ്ഞാഴ്ച് രാജിവച്ച് കേരളകോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു. അതിന് തൊട്ട് പിന്നാലെയാണ്  ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും കെ. ടി.യു.സി റാന്നി നിയോജകമണ്ഡലം പ്രസിഡന്റുമായ ഷാജി തേക്കാട്ടിൽ ഇന്നലെ രാജിവച്ച് കേരള കോൺഗ്രസ് (ബി) യിൽ ചേർന്നത്.

അദ്ദേഹത്തോടൊപ്പം പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് ബേബി പാറയ്ക്കുേമൽ, വെച്ചൂച്ചിറ മുൻ മണ്ഡലം പ്രസിഡന്റ് ബാബു അന്ത്യാകുളം എന്നിവരും രാജിവച്ച് കേരളകോൺഗ്രസ് ബിയിൽ ചേർന്നു. കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം രാജു ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണെന്നും പാർട്ടിയെ വ്യവസായവൽക്കരിക്കുകയാണെന്നും ഷാജി തേക്കാട്ടിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ റാന്നിയിൽ അഡ്വ.പ്രമോദ് നാരായണന്റെ വിജയത്തിനായി ജില്ലാ പ്രസിഡന്റ് പ്രവർത്തിച്ചിട്ടില്ല.

പാർട്ടിവേദികളിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ പോലും തയ്യാറായില്ല. റാന്നി പഞ്ചായത്തിൽ ബി. ജെ.പിയുമായുള്ള കൂട്ടുകെട്ട് ജില്ലാ പ്രസിഡന്റ് അറിഞ്ഞാണ്. വ്യക്തിപരമായ താൽപര്യം മാത്രമാണ് ജില്ലാ നേതൃത്വത്തിനുള്ളതെന്നും ഷാജി പറഞ്ഞു.

ആറന്മുളയിൽ നിന്ന് വളരെയധികം യൂത്ത് ഫ്രണ്ട് പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് ബി യിൽ ചേർന്നു.  കേരള യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻറ് ചാൾസ് ചാമത്തിലും രണ്ടാഴ്ചയ്ക്ക് മുമ്പ് രാജിവെച്ചിരുന്നു. അദ്ദേഹം പക്ഷേ ഇതുവരെ മറ്റൊരു പാർട്ടിയിലേക്ക് പോയിട്ടില്ല. ഈ രാജിയും ഗ്രൂപ്പ് കളിയുടെ ഭാഗമാണ് എന്ന് ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...