കേരള കോൺഗ്രസ് എം സംസ്കാരവേദി പുസ്തക പ്രകാശനവും സാഹിത്യോത്സവവും ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  കേരള കോൺഗ്രസ് എം സംസ്കാരം വേദിയിലെ 27 അംഗങ്ങൾ രചിച്ച നാടകങ്ങളുടെ സമാഹാരമായ”നാടകവേദി”എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം കെ എം മാണി ഭവനിൽ കേരള ഗവ. ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിക്കും. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശന ചടങ്ങിൽ ഡോ.സുമ സിറിയക് “നാടകവേദി”യുടെ ആദ്യപ്രതി ഏറ്റുവാങ്ങും. തുടർന്ന് “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്”എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ ജേക്കബ് സാംസൺ മുഖ്യപ്രബന്ധം അവതരിപ്പിക്കും.

സാഹിത്യോത്സവത്തിന്റെ ഭാഗമായ കവിയരങ്ങിന്റെ ഉദ്ഘാടനം ഡോ.എ.കെ അപ്പുക്കുട്ടൻ നിർവഹിക്കും. ഫിലിപ്പോസ് തത്തംപള്ളി, സിനി വി ജെ, ജേക്കബ് സാംസൺ, വട്ടപ്പാറ രവി, ജൂബി കെ ബേബി, അമ്പിളി ബാലചന്ദ്രൻ, തോമസ് കാവാലം, ബാബു കൊച്ചുമുറി, ബ്ലസി ലാലൻ പറവൂർ മുതലായവർ കവിതകൾ അവതരിപ്പിക്കും. സംസ്കാരവേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ, തോമസ് കാവാലം, ജോയി നാലുനാക്കൽ, ജയ്സൻ ജോസഫ് കുഴിക്കാട്ടിൽ, അഡ്വ പ്രദീപ് കൂട്ടാല, ബിജോയ് പാലാക്കുന്നേൽ എന്നിവരടങ്ങിയ സംഘാടകസമിതിയാണ്  ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...