കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പോലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























