കേരള കോൺഗ്രസ് എം സംസ്കാരവേദി മന്നം ജയന്തി ആഘോഷങ്ങൾ നാളെ കോട്ടയത്ത് നടക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ നാളെ (04/01/2025 ശനി) കോട്ടയം കെ എം മാണി ഭവനിൽ വെച്ച് ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾ നടക്കും. രാവിലെ 10 മണി മുതൽ “മന്നത്ത് പത്മനാഭന്റെ നവോത്ഥാന ആശയങ്ങളുടെ കാലികപ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള പ്രസംഗ മത്സരം നടക്കും. തുടർന്ന് കവിയരങ്ങ് ഉണ്ടായിരിക്കും. തുടർന്ന് സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ അഡ്വ സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. പ്രസംഗ മത്സരവിജയികൾക്കുള്ള സമ്മാനദാനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദ് കുമാർ നിർവഹിക്കും. യോഗത്തോടനുബന്ധിച്ച് ചലച്ചിത്ര രംഗത്തെ പ്രതിഭകളായ സംസ്കാരവേദി അംഗങ്ങളെ പ്രമുഖ സീരിയൽ താരം റിയ മറിയം തോമസിന്റെ നേതൃത്വത്തിൽ ആദരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...