പുല്ലഴിയിൽ ഫ്‌ളാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പുല്ലഴിയിൽ ഫ്‌ളാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേയ്ക്കാണ് പടക്കമെറിഞ്ഞത്. വീര്യം കൂടിയ പടക്കമാണ് വലിച്ചെറിഞ്ഞത്. ആക്രമണത്തിൽ ഫ്‌ളാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ടൗൺ വെസ്റ്റ് പോലീസ് പിടികൂടിയത്. മൂന്നംഗ സംഘമാണ് പടക്കമെറിഞ്ഞതിന് പിന്നിൽ. എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടികളുമായി ഇവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പടക്കം വലിച്ചെറിഞ്ഞത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...