കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു ; കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സില്‍ക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞു. പേരാമ്പ്ര മണ്ഡലമോ അല്ലെങ്കില്‍ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതിൽ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. സിപിഎം നേതൃത്വം വഞ്ചിച്ചെന്നും പേരാമ്പ്രയില്‍ യു.ഡി.എഫിന്‍റെ പ്രചാരണത്തിനിറങ്ങുമെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. സമീപ കാലത്ത് നേരിടേണ്ടിവന്ന കടുത്ത അവഗണനയും തുടർന്നുണ്ടായ മാനസിക പ്രയാസങ്ങളും കാരണമാണ് രാജിവെക്കുന്നതെന്ന് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.

2021 ൽ കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു.എന്നാൽ സി.പി.എം സീറ്റ് ഏറ്റെടുത്തു.2021 ന് പകരം ഇത്തവണ സീറ്റ് നൽകുമെന്നായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. ഇനി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ഇക്ബാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...