തിരുവനന്തപുരം : റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 170 രൂപയിൽ നിന്നും 250 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാക്കൾ ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്. റബർകർഷകർ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ റബർ കൃഷി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബർകൃഷിയുമായി മുന്നോട്ടുപോയാൽ ജീവിക്കാൻ കഴിയില്ലെന്ന കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ കേരളാ കോൺഗ്രസ് (എം) നേതാക്കൾ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























