രാമപുരം : എഴാച്ചേരി ഭാഗത്ത് കാട്ടുപന്നി നാശനഷ്ടം വരുത്തിയ സ്ഥലങ്ങൾ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് , ബ്ലോക്ക് മെമ്പർ സ്മിത അലക്സ് എന്നിവർ സന്ദർശിച്ചു. കേരളാ കോൺഗ്രസ്സ് (എം ) നേതാക്കളായ അലക്സി തെങ്ങുംപള്ളി കുന്നേൽ,സണ്ണി കുരിശുംമൂട്ടിൽ ,ഷിൻസ് പൊറോവക്കാട്ട് ഒസ്റ്റിയൻ കുരിശുമൂട്ടിൽ, സതീഷ് ഞാവള്ളിൽ, സജി നെടുങ്ങാട്ട്, എന്നിവർ ഒപ്പമുണ്ടായിരുന്നു. നഷ്ടമുണ്ടായ സാബു നെടുമ്പള്ളിൽ, കറിയാച്ചൻ കുരുവിലങ്ങാട്ട് തുടങ്ങിയവരുടെ സ്ഥലങ്ങളാണ് സന്ദർശിച്ചത്. കൃഷിഭവനുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന് ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കാട്ടുപന്നിയെ പിടിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
കാട്ടുപന്നി നാശനഷ്ടം വരുത്തിയ സ്ഥലങ്ങൾ കേരളാ കോൺഗ്രസ്സ് (എം) നേതാക്കൾ സന്ദർശിച്ചു
RECENT NEWS
Advertisment