കോഴി ഫാം ഉടമയെ വടശേരിക്കര കല്ലാറില്‍ കാണാതായി ; പോലീസും റാന്നി അഗ്നിശമന സേനയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: കോഴി ഫാം ഉടമയെ വടശേരിക്കര കല്ലാറില്‍ കാണാതായി. കല്ലാറിൽ ഒഴുക്കിൽ പെട്ടതാണെന്ന് സംശയിക്കുന്നു. പേഴുംപാറ, എട്ടാം ബ്ലോക്ക് , കുന്നിണിയിൽ നിഷാദ് (ബഷീർ -45 ) നെയാണ് കാണാതായത്.
ഇന്നു പകൽ രണ്ടോടെ ആങ്ങമൂഴിയിലെ സഹോദരിയുടെ വീട്ടിൽ നിന്നും സഹോദരിയുടെ മകളെ സ്വന്തം മകളോടൊപ്പം കൂട്ടിക്കൊണ്ട് വാശേരിക്കര ഫെഡറൽബാങ്കിൽ വിട്ടതിനുശേഷം ടൗണിലേക്ക് പോയതാണ് ബഷീർ. ഇവർ ബാങ്കിലെ ആവശ്യം കഴിഞ്ഞ് പെരുനാട് അക്ഷയ സെൻററിൽ എത്തിയതിനു ശേഷം ബഷീറിനെ വിളിച്ചെങ്കിലും ഫോൺ കിട്ടിയില്ല.

വീട്ടിൽ എത്തിയോ എന്നറിയാൻ വീട്ടുകാരെ വിളിച്ചു നോക്കിയപ്പോഴാണ് എത്തിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് വീട്ടുകാർ ബഷീറിനെ വിളിച്ചപ്പോൾ ബംഗാൾ സ്വദേശിയാണ് ഫോണെടുത്തത്. ഫോണും ഡ്രസ്സുകളും വടശ്ശേരിക്കര പാലത്തിനു താഴെ കല്ലാറിന്റെ കടവത്ത് ഇരിക്കുന്നതായി ഇയാള്‍ അറിയിച്ചു. പെരുനാട് പോലീസും റാന്നി അഗ്നിശമന സേനയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...