മധ്യകേരള ജാഥയുടെ വിജയം ഉറപ്പാക്കാൻ കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട/കോഴഞ്ചേരി : എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ മധ്യകേരള ജാഥയുടെ വൻ വിജയത്തിനായി പാർട്ടി ജില്ലാ കമ്മിറ്റി വിപുലമായ തീരുമാനങ്ങൾ എടുത്തു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക യോഗത്തിൽ ജാഥയുടെ വിജയത്തിനായി മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമോദ് നാരായണൻ എം.എൽ.എ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരളത്തിന്റെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുമാണ് ജോസ് കെ. മാണി നയിക്കുന്ന ജാഥ കടന്നുവരുന്നത്. ഇതിന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജാഥയുടെ പ്രചരണാർത്ഥം എല്ലാ മണ്ഡലങ്ങളിലും സ്ക്വാഡ് പ്രവർത്തനങ്ങളും വാഹന പ്രചരണ ജാഥകളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സമുദായ അംഗങ്ങളുടെയും സാധാരണക്കാരുടെയും സജീവ പങ്കാളിത്തം ജാഥയിൽ ഉറപ്പാക്കണമെന്നും പ്രമോദ് നാരായൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജി അലക്സ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഉന്നതാധികാര സമിതി അംഗം ടി.ഒ. ഏബ്രഹാം തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റീയെറിങ് കമ്മിറ്റി അംഗങ്ങളായ ഡോ. വർഗീസ് പേരയിൽ, അഡ്വ. മനോജ്‌ മാത്യു, ജില്ലാ സെക്രട്ടറി ബിബിൻ കല്ലമ്പറമ്പിൽ, ജില്ലാ ട്രഷറർ രാജീവ്‌ വഞ്ചിപ്പാലം നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോർജ് എബ്രഹാം, കുര്യൻ മടക്കൽ, സാം കുളപ്പള്ളി, അജി പാണ്ടികൂടി, പോഷക സംഘടന ഭാരവാഹികളായ ബോബി കാക്കനാപള്ളിൽ, തോമസ് മോഡി, റിന്റോ തോപ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി തോമസ്, ബെഹനാൻ ജോസഫ്, ചെറിയാൻ കോശി, എബ്രഹാം തോമസ്, ബിജു തുടങ്ങിപറമ്പിൽ, ഹാൻലി ജോൺ, സാവിത്രി ഭദ്രൻ, യോഗത്തിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...