ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഇടത് – വലത് മുന്നണികള്‍ക്ക് ഒരുപോലെ പങ്ക് : അനൂപ്‌ ആന്‍റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഇടത് – വലത് മുന്നണികള്‍ക്ക് ഒരുപോലെ പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ്‌ ആന്‍റണി പറഞ്ഞു. ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ ആന്റോ ആന്‍റണി എം.പി യുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേത്രുത്വത്തില്‍ എം.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉത്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദേഹം. ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണയാണ് സോണിയ ഗാന്ധിയുടെ വീട് സന്ദര്‍ശിച്ചത്. സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയില്‍ പുരാവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനമുള്ളതും പോറ്റിയുടെ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്ത് തൊണ്ണൂറുദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികള്‍ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇടതു സര്‍ക്കാര്‍ ഒരുക്കുന്ന സംരക്ഷണത്തില്‍ സ്വര്‍ണ്ണ കൊള്ള കേസില്‍ ഉള്‍പ്പെട്ട ഇടത് വലത് മുന്നണികള്‍ എക്കാലവും രക്ഷപെടാം എന്ന് കരുതരുത് എന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും അനൂപ്‌ ആന്‍റണി പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി. എ സൂരജ് അധ്യക്ഷത വഹിച്ചു. ജില്ല പ്രഭാരി ബി.രാധാകൃഷണ മേനോന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...