കീഴ്വായ്പ്പൂർ പോലീസ് അപമാനിച്ചു ; പരാതിയുമായി കേരള കോൺഗ്രസ് (എം) വനിതാ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഭരണമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ന്റെ വനിതാ നേതാവിനെ കീഴ്വായ്പ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അപമാനിച്ചതായി പരാതി. കേരള വനിതാ കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയാണ് ഡി.ജി.പി മനോജ്‌ എബ്രഹാമിന് പരാതി നല്‍കിയത്. തിരുവല്ല ഡി.വൈ.എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരു അടിപിടി കേസ് ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശാനുസരണം കീഴ്വായ്പ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയ തന്നെ സ്റ്റേഷനിലെ
ഒലിവർ എന്ന് സിപിഒ പരസ്യമായി അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തതായി സൂസമ്മ ബേബി തന്റെ പരാതിയിൽ പറയുന്നു.

നാലു പതിറ്റാണ്ടോളമായി പൊതുപ്രവർത്തന രംഗത്തുള്ള തന്നെ, ഒരു പൊതുപ്രവർത്തക എന്ന പരിഗണന പോയിട്ട് ഒരു സ്ത്രീ എന്ന പരിഗണന പോലും നല്കാതെ അത്യന്തം അപമാനകരമായ രീതിയിലാണ് ഈ സിപിഒ സംസാരിച്ചതെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ അനവധി തവണ പോയിട്ടുള്ള തനിക്ക് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുന്നത് എന്നും സൂസമ്മ ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...