കേരള കോൺഗ്രസ് കോന്നി ഡിവിഷ്ണൽ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വന്യമൃഗ അക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വന അതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇൻഷുറൻസ് ഗവൺമെന്റ് ചെലവിൽ ഏർപ്പെടുത്തുക, വന അതിർത്തിയിൽ കിടങ്ങുകളും മതിലുകളും നിർമ്മിക്കുക, വന്യ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം ഇവ വനത്തിൽ തന്നെ ഒരുക്കുക, വന്യമൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും കൃഷി നഷ്ടം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തുക, മാനദണ്ഡങ്ങൾ നോക്കാതെ നഷ്ടപരിഹാരം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി ഡിവിഷ്ണൽ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. കോന്നി നിയോജകമണ്ഡലം പ്രസിഡണ്ട് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. ഉന്നത അധികാര സമിതി അംഗങ്ങളായ ജോർജ് മാത്യു, അഡ്വ. ബാബു വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വർഗീസ് ചള്ളക്കൽ, ഉമ്മൻ മാത്യു വടക്കേടം, തോമസ് കുട്ടി കുമ്മണ്ണൂർ, ജില്ലാ സെക്രട്ടറിമാരായ ജോൺ വട്ടപ്പാറ കെപി തോമസ് സജി കളക്കാട്, അഡ്വ. സജേഷ് സാം രാജൻ ദാനിയേൽ പുതുവേലിൽ, എബ്രഹാം ചെങ്ങറ അൽസാം ചി റ്റാർ, കെ സി നായർ, മാത്യു ചിറ്റാർ, ജോസ് കണ്ണങ്കര, തോമസ് ചക്കാത്തറയിൽ, കലേഷ്, ശശിധരൻ നാചാരി, തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് : മന്ത്രി കെ.മുരളീധരന്‍...

0
തിരുവല്ല : താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം...

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...