റബർ വിലസ്ഥിരതാ പദ്ധതി കെ എം മാണി റബർ വിലസ്ഥിരതാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യണം : കേരളാ യൂത്ത്ഫ്രണ്ട്‌ (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളത്തിലെ റബർ കർഷകർ വിലയിടിവ് മൂലം വലിയ ദുരിതമനുഭവിച്ചപ്പോൾ കൈത്താങ്ങാകുന്നതിനു കേരളാ കോൺഗ്രസ് എം ചെയർമാനും ധനകാര്യമന്ത്രിയുമായിരുന്ന കെ എം മാണിയാണ് വിവിധ വകുപ്പുകളെ ഏകോപിപിച്ച് റബർ വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത്. നാളിതുവരെയും ഇതിനു സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നതിനു കേന്ദ്ര ഗവണ്മെന്റിനു സാധിച്ചിട്ടില്ല. ചണവും പരുത്തിയും കാർഷിക വിളകളായി പ്രഖ്യാപിച്ചപ്പോഴും റബറിനെ കാർഷിക വിളയായി പരിഗണിക്കുന്നതിന് പോലും തയ്യാറാകാത്ത കേന്ദ്രസർക്കാർ രാജ്യത്തെ കർഷകരെയും ചെറുപ്പക്കാരെയും ദ്രോഹിക്കുകയാണെന്നും
കേരളാ യൂത്ത്ഫ്രണ്ട്‌ എം ആരോപിച്ചു. വിലസ്ഥിരതാ പദ്ധതിയിലൂടെ റബറിനു 250 രൂപ വില ഉറപ്പുവരുത്തണമെന്നും കേരളാ യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമല സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. സാജൻ തൊടുക, സിറിയക് ചാഴികാടൻ, ഷെയ്ക് അബ്ദുള്ള , ദീപക് മാമ്മൻ മത്തായി ,ജോജി പി തോമസ് ,ആൽബിൻ പേൺഡാനം, ഷിബു തോമസ് ,എൽബി അഗസ്റ്റിൻ ,മാത്യു നൈനാൻ ,സുനറ്റ് കെ വൈ ,ജോജസ് ജോസ് ,തോമസ് ഫിലിപ്പോസ് ,ജോമോൻ പൊടിപാറ ,അരുൺ തോമസ് ,ജോഷ്വാ രാജു ,പീറ്റർ പാവറട്ടി ,ഷിജോ ഗോപാലൻ ,സെബാസ്റ്റ്യൻ മുല്ലക്കര എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന...

0
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക'...

പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0
കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന്...

കൊല്ലത്ത് പ്രതി ചാടിപ്പോയ സംഭവം ; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

0
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ...

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

0
മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍...