ജൂണില്‍ പ്രളയത്തിനു സാധ്യത ; ഡാമുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജൂണ്‍ മാസം എത്തുന്നതോടെ കാലവര്‍ഷം കനക്കും. ഇത്തവണയും പ്രളയസാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കേന്ദ്ര ജലക്കമ്മിഷന്‍ താഴ്ത്തി നിശ്ചയിച്ചു. വൈദ്യുതി ബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ താഴ്ന്ന നിരപ്പാണ് കമ്മിഷന്‍ നിര്‍ദേശിച്ചത്.

മഴപെയ്താലും ഇല്ലെങ്കിലും ഈ തോതിലേ അണക്കെട്ടുകളില്‍ വെള്ളം ശേഖരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഈ പരിധിയില്‍ അധികം വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്ത്തുകയോ വേണമെന്നുമാണ് നിര്‍ദേശം. അണകളുടെ പരിപാലനത്തില്‍ അന്തിമതീരുമാനം കേന്ദ്ര ജലക്കമ്മിഷന്റേതാണ്.

കമ്മിഷന്റെ പുതിയ നിയന്ത്രണരേഖ വൈദ്യുതി ബോര്‍ഡ് കഴിഞ്ഞദിവസം അംഗീകരിച്ചു. വരുന്ന ഓഗസ്റ്റില്‍ മഴകനക്കുമെന്നതിനാല്‍ ബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ നന്നേകുറഞ്ഞ നിരപ്പാണ് കമ്മിഷന്‍ അംഗീകരിച്ചത്. അടിയന്തിര സാഹചര്യത്തില്‍ ഡാമുകള്‍ ഒരുമിച്ച്‌ തുറക്കുന്നത് പ്രളയത്തിന് വഴിവെക്കാം എന്നതിനാലാണ് ജലസംഭരണം കുറയ്ക്കുന്നത്. അന്ന് 2018ല്‍ നിറഞ്ഞുനിന്ന ഡാമുകള്‍ ഒരുമിച്ച്‌ തുറക്കേണ്ടിവന്നത് പ്രളയം രൂക്ഷമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...