ചങ്ങനാശ്ശേരി : മന്ത്രി എ.കെ.ബാലന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂർവം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് എ.കെ.ബാലൻ, സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം തകർക്കാൻ വന്നാൽ തടയും. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികൾ തീരുമാനിക്കും. ഞാൻ എന്റെ വഴി നോക്കിക്കൊള്ളാം. എ.കെ.ബാലൻ അദ്ദേഹത്തിന്റെ വഴി നോക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.