ഇരട്ട വോട്ട് ചീറ്റിയപ്പോള്‍ സാധാരണക്കാരുടെ വോട്ടുകള്‍ തപാല്‍ വോട്ടാക്കി കുത്തി പെട്ടിയിലാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇരട്ട വോട്ട് ചീറ്റിയപ്പോള്‍ സാധാരണ വോട്ടുകള്‍ തപാല്‍ വോട്ടാക്കി ഭരണപക്ഷം . തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയപ്പോള്‍ തപാല്‍ വോട്ട് ചെയ്‌തെന്ന പേരില്‍ വോട്ട് നിഷേധിച്ചത്. തപാല്‍ വോട്ടിന് അര്‍ഹതയില്ലാത്തവരുടെ പേരിലാണ് ഇത്തരത്തില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.

രാവിലെ വീട്ടില്‍ നിന്ന് ഒരുങ്ങിയിറങ്ങി പൊരിവെയിലത്ത് ക്യൂ നിന്ന് ബൂത്തില്‍ കയറുമ്പോള്‍ വോട്ട് മറ്റാരോ ചെയ്‌തെന്ന് കേള്‍ക്കുക. അതും തപാല്‍ വോട്ട്. വോട്ടര്‍ സര്‍ക്കാരുദ്യോഗസ്ഥനല്ല, അസുഖമൊന്നുമില്ലാതെ പയറുപോലെ നടക്കുന്നയാള്‍. പോളിങ് ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ്. ഇത് ഒരിടത്തുണ്ടായ സംഭവമല്ല.

തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശാല മണ്ഡലങ്ങളിലും ഇടുക്കിയില്‍ ദേവികുളത്തും സംഭവിച്ചതാണ്. പാറശാല പെരുങ്കടവിള സ്വദേശികളായ ബാലകൃഷ്ണന്‍ നായര്‍, കെ.ബി.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ബൂത്തിലെത്തിയപ്പോഴാണ് മറ്റാരോ തപാല്‍വോട്ട് ചെയ്‌തെന്ന് അറിഞ്ഞത്. ഇരുവരും തപാല്‍വോട്ടിന് അപേക്ഷിച്ചിട്ടുപോലുമില്ല.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...