കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ (KETA) പത്തനംതിട്ട ജില്ലയുടെ ആദ്യ ജനറൽ ബോഡി യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ (KETA) പത്തനംതിട്ട ജില്ലയുടെ ആദ്യ ജനറൽ ബോഡി യോഗം ശ്രീ വത്സo ഗ്രാൻഡ് ഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ് കെ. സി. തോമസ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ വ്യാപാര രംഗത്ത് വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയം ആയി എന്ന യഥാർത്ഥ്യം ഉൾക്കൊണ്ട് ജില്ലയിലെ ഇലക്ട്രിക്കൽ വ്യാപാരികൾ കഴിഞ്ഞ 43 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെ ഇ ടി എ എന്ന സംഘടനക്കു കീഴിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.സി തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി റ്റി ആർ സന്തോഷ് മുഖ്യപ്രഭാഷണവും സ്റ്റേറ്റ് ട്രഷറർ കൃഷ്ണസ്വാമി, സ്റ്റേറ്റ് മെമ്പർഷിപ്പ് കൺവീനർ ഷാജി പി മാത്യു, സ്റ്റേറ്റ് ഡയറി കമ്മറ്റി കൺവീനർ രാജശേഖരൻ, കോട്ടയം ജില്ലാ പ്രസിഡന്റ് ജോൺ എബ്രഹാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉദയകുമാർ, സണ്ണി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് തോമസ്, ലിജോ ജോർജ്, കാർത്തികേയൻ, കോട്ടയം ജില്ല സെക്രട്ടറി എം വി ജോർജ്, സുരേഷ് ലക്ഷ്മി തിരുവനന്തപുരം, എന്നിവർ പ്രസംഗിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി അജി കെ ജി ( പ്രസിഡന്റ് ) ബെന്നി ഡാനിയൽ ( സെക്രട്ടറി), തോമസുകുട്ടി വി കെ ( ട്രഷറാർ), അജിത് കുമാർ ( വൈസ് പ്രസിഡന്റ് ), ജോഷ്വാ ജോസ് ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നും നികുതി വെട്ടിച്ച് വരുന്ന അനധികൃത ഉത്പന്നങ്ങളുടെ കടന്നു കയറ്റം വ്യാപാരികളെയും സർക്കാരിനെയും സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഗുണമേന്മ ഇല്ലാത്ത വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും മൂലം ചെറുകിട ഇലക്ട്രിക്കൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജി എസ് റ്റി വകുപ്പ് ഇടപെട്ട് ഈ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...