പോലീസിനെ ക്രിമിനൽ വൽക്കരണം നടത്തുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം ; റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. ഉപജാപക സംഘങ്ങളെ കൂടു തുറന്നു വിട്ട് അവരെക്കൊണ്ട് പോലീസിനെ ക്രിമിനൽ വൽക്കരണം നടത്തുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം. എങ്ങനെയാണ് കേരളാ പോലീസ് ഇത്രയും സമ്പൂർണ അരാജകാവസ്ഥയിലേക്ക് എത്തിപ്പെട്ടത് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റാന്നി മണ്ഡലം പ്രസിഡന്റ്‌ ഷാജി നെല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാട്ടൂർ അബ്ദുൽ സലാം, ലിജു ജോർജ്, തോമസ് അലക്സ്‌, സി. കെ. ബാലൻ, എ. കെ. ലാലു, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ലാലു തോമസ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, കെ. കെ. തോമസ്, റെഞ്ചി പതാലിൽ, ബെന്നി മാടത്തുംപടി, ബിനോജ് ചിറക്കൽ, വി. സി. ചാക്കോ, മുരളി മേപ്പുറത്ത്, പ്രസാദ് കാച്ചാണത്ത്, സിന്ധു സഞ്ചയൻ, വി. പി. രാഘവൻ സി. എൻ. ഗോപിനാഥൻ നായർ, രാജു തേക്കടയിൽ, ബിജി വർഗീസ്, അനൂപ് വർഗീസ്, ആനി ജേക്കബ്, റോയി ഉള്ളിരിക്കൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...