കൊച്ചി: കേരളാ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നവംബർ 5ന് വിജ്ഞാപനം ചെയ്ത സോളാർ ചട്ടങ്ങൾ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റീസ് മുഹമ്മദ് നിയാസിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഡൊമസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രൊഡ്യൂസേഴ്സ് ഫോറം നൽകിയ ഹർജിയിലാണിത്. കെ.എസ്.ഇ.ബി അടക്കമുളള എതിർകക്ഷികൾ മുൻ നിലപാടുകളിൽ നിന്ന് വിരുദ്ധമായി വഞ്ചനാപരമായ നിലപാട് സ്വീകരിച്ചെന്നായിരുന്നു ആരോപണം. വിജ്‍ഞാപനത്തിലെ മുഴുവൻ തുടർ നടപടികളും നിർത്തിവെയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരും കെ എസ് ഇ ബിയും മറുപടി സത്യവാങ് മൂലം നൽകണം. ഹർജി വീണ്ടും ഡിസംബർ 1ന് പരിഗണിക്കും. കോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം അതിവേഗം പുറത്തിറക്കിയ നടപടി സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–






























