രാസവള വിലവർധനവിനെതിരെ കേരള കർഷകസംഘം മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : രാസവള വിലവർധനവിനെതിരെ കേരള കർഷകസംഘം മാർച്ചും ധർണയും നടത്തി. കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കർഷകർ കോന്നി ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എസ് സുരേശൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആർ ഗോവിന്ദ്, പി എസ് കൃഷ്ണകുമാർ, കെ പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. കർഷകസംഘം കുറ്റൂർ ഈസ്റ്റ്‌ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പടിഞ്ഞാറ്റോതറ പോസ്റ്റ്‌ ഓഫീസ് പടിക്കൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം എം ജി മോൻ ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് കെ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.

വി ആർ പ്രകാശ്, എം കെ സാമുവേൽ, പി ആർ രഞ്ജിത്ത്, കെ രഘു, തോമസ് രാജൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു. കർഷകസംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കർഷകസംഘം ഏരിയ സെക്രട്ടറി ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ കെ എൻ രാജപ്പൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ശോശാമ്മ ജോസഫ്, ഏരിയ ജോയിന്റ്‌ സെക്രട്ടറി കെ ജി രാജേന്ദ്രൻ നായർ, നജീബ് റാവുത്തർ, വൈസ്‌ പ്രസിഡന്റ്‌ രാജശേഖരക്കുറുപ്പ്, സനൽകുമാർ, സിപിഐ എം പുല്ലാട് ലോക്കൽ സെക്രട്ടറി സി എസ് മനോജ്, മേഖല പ്രസിഡന്റ്‌ പി എൻ സതീഷ്ബാബു എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...