കോന്നി : കേരള കർഷകസംഘം കോന്നി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗം കെ യു ജനീഷ്കുമാർ എംഎൽഎ, ഏരിയാ സെക്രട്ടറി ശ്യാംലാൽ, ജനുമാത്യു, ബി സതികുമാരി, ആർ ഗോവിന്ദ്, കെഎസ് സുരേശൻ, എംഎസ് ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ എസ് സുരേശൻ (പ്രസിഡൻ്റ്), ആർ ഗോവിന്ദ് (സെക്രട്ടറി) കെ പ്രകാശ്കുമാർ (ട്രഷറാർ) മിഥുൻ ആർ നായർ, സി കെ നന്ദകുമാർ, ജി നിഷ, (വൈസ് പ്രസിഡൻ്റ്) വി മുരളീധരൻ, വി കെ പുരുഷോത്തമൻ ,രാജേഷ് ആക്ളേത്ത് (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കേരള കർഷകസംഘം കോന്നി ഏരിയാ സമ്മേളനം നടന്നു
RECENT NEWS
Advertisment