പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനാറുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലാക്കി അവിടെവെച്ച് ലൈംഗികമായി പലതവണ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പുളിമാത്ത് കൊടുവഴന്നൂർ ചേനവിള നിന്നും ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസം സുരേഷ് കുമാറിന്റെ മകൻ സനിൽ സുരേഷ് (22) ആണ് പിടിയിലായത്. വ്യാഴം രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കാണാതായതിന് അന്നുതന്നെ പോലീസ് കേസെടുത്ത് എസ് ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനൽ തട്ടിക്കൊണ്ടുപോയി പലപ്രാവശ്യം പീഡിപ്പിച്ച കാര്യം വെളിപ്പെട്ടത്. മെഡിക്കൽ പരിശോധനയും 164 സി ആർ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷം പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം കൊട്ടാരക്കര ബസ് സ്റ്റാന്റിൽ നിന്ന് വെള്ളി വൈകീട്ട് ഇയാളെ പിടികൂടുകയായിരുന്നു.

സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. പ്രതി, സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം രണ്ടുവർഷമായി വാട്സാപ്പ് വഴിയും മറ്റും ബന്ധം തുടരുകയായിരുന്നു. വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ തിരുവല്ല എസ് സി സ്കൂളിന് സമീപമുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ് ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...