പത്തനംതിട്ടയില്‍ പതിനേഴുകാരിക്ക് ലൈംഗികപീഡനം : കൊട്ടാരക്കര സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ  പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം മൂന്നു മാസങ്ങളായി പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനിൽ ബാബുവിന്റെ മകൻ, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വിഷ്ണു(25) വാണ് അറസ്റ്റിലായത്. ഇയാൾ ആനപ്പാപ്പാനാണ്.  പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ  സബ് ഇൻസ്പെക്ടർ രതീഷ് കുമാർ സി പി ഓ മാരായ അരുൺ, സനൽ, ഷാനവാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...