കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതി ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതി ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പാനലും ശശി അയ്യഞ്ചിറയുടെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നിര്‍മാതാവ് സാന്ദ്ര തോമസ് ശശി അയ്യഞ്ചിറയുടെ പാനലില്‍ നിന്നും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കെ എം അബ്ദുല്‍ അസീസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.

ഔദ്യോഗിക വിഭാഗത്തില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മമ്മി സെഞ്ച്വറിയാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി സാബു ചെറിയാന്‍ മത്സര രംഗത്തുണ്ട്. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയ സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത് വലിയ വിവാദമായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ സാന്ദ്ര തോമസ് ശക്തമായി രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...