Tuesday, April 23, 2024 1:56 pm

സംസ്ഥാനത്ത് ഡീസലും ‘സെഞ്ച്വറി അടിച്ചു’ ; ഇരുട്ടടിയായി ഇന്ധനവില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിൽ ഡീസൽ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു. അതേസമയം പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട്  പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീഗംഗാനഗറിൽ പെട്രോളിന് 116.06 രൂപയും ഡീസൽ 106.77 രൂപയുമാണ് വില.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി പുതിന്റെ പുതിയ പതിപ്പ് – ശരത് പവാര്‍

0
അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി താരമ്യപ്പെടുത്തി...

ലോക പുസ്തക ദിനാഘോഷം സംഘടിപ്പിച്ച് പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറി

0
പത്തനംതിട്ട : ലോക പുസ്തക ദിനം പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ...

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിദേശ എം.പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി

0
ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വിദേശ ജനപ്രതിനിധികൾ. സഞ്ജീവ് ഭട്ട്,...