സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ വർദ്ധിച്ച് സ്വർണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. ആദ്യമായാണ് പവൻ 50,000 കടക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണ വില 2,234 ഡോളറാണ്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്. മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6,300 രൂപയായി. രൂപയുടെ വിനിമയ നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്. മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ 10 വർഷംകൊണ്ട് സ്വർണത്തിനുണ്ടായിരിക്കുന്നത്. 2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1.300 ഡോളറിലും, പവൻ വില 21,200 രൂപയിലു൦ ആയിരുന്നു. ഇന്നത് 2234 ഡോളറിലും, ഒരു പവൻ സ്വർണ്ണവില 50,400 രൂപയിലും എത്തി നിൽക്കുന്നു. വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണ്ണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ്ണ വിലയിലെ കുതിപ്പിന് കാരണമായായത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...