തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തുന്നത് കാരണം കൊറോണ രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നു. ഇത് വലിയ ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പുറത്തുനിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ട് എന്നത് ഉറപ്പാക്കും. ഇതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗ്ഗമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം
RECENT NEWS
Advertisment