ഒരു ലക്ഷത്തോളം ലാബ്ടെക്നീഷ്യന്മാർക്ക് തൊഴില്‍ നഷ്ടപ്പെടും ; നിയമം നടപ്പാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ് വീഴുമെന്നാണ് പറയുന്നത്. ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ലെങ്കില്‍ ലാബുകളുടെ നടത്തിപ്പ് പ്രയാസകരമാകും. ഇതോടെ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

പ്രസ്തുത റിപ്പോര്‍ട്ടില്‍ ലാബുകളെ മൂന്ന് വിഭാഗമായി തരംതിരിച്ചാണ് കാണിച്ചിരിക്കുന്നത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. പരിശോധനയ്ക്കും കാത്തിരിപ്പിനും പ്രത്യേകം മുറികള്‍, മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവ ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്നാണ് വ്യവസ്ഥ. കെട്ടിടത്തിന് 500,1500, 2000 ചതുരശ്ര അടി വീതമുള്ള വിസ്തീര്‍ണ്ണം വേണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശവും ചെറുകിട ലാബുകളെ പ്രതിസന്ധിയിലാക്കും.

പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയിൽ  നിലവിലുള്ള കെട്ടിടങ്ങൾക്കൊന്നും വിസ്തീര്‍ണ്ണമില്ല. ഹൈടെക്ക് പരിശോധന സംവിധാനമെന്ന നിര്‍ദ്ദേശവും അപ്രായോഗികമാണ്. വന്‍കിട കുത്തക മുതലാളിമാര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനുള്ള വഴി തുറക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് ആരോപണം. നിരക്കുകളുടെ കുറവും റിപ്പോര്‍ട്ടുകളുടെ ഗുണനിലവാരവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്ത വന്‍കിടക്കാര്‍ക്ക് വിവിധ ജില്ലകളില്‍ ലാബുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കി കഴിഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...