‘മുൻപും വീഴ്ചകൾ ഉണ്ടായി’ ; കളമശേരി മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തി ജൂനിയർ ഡോക്ടർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശേരി മെഡിക്കൽ കോളജ് ആസുപത്രിയിലെ അനാസ്ഥകൾ വെളിപ്പെടുത്തി ജൂനിയർ ഡോക്ടർ നജ്മ സലീം. മെഡിക്കൽ കോളജിൽ മുൻപും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഓക്‌സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയുണ്ടായി. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല. അതിന്റെ പേരിൽ നഴ്‌സിംഗ് ഓഫീസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ വെളിപ്പെടുത്തി.

ഓക്‌സിജൻ മാസ്‌ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‌സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്‌സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു

അതേസമയം കളമശേരി മെഡിക്കൽ കോളജിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ചുവെന്ന നഴ്‌സിംഗ് ഓഫീസറുടെ പരാമർശത്തിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...