രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാമക്ഷേത്ര നിര്‍മ്മാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ക്ഷേത്ര നിര്‍മ്മാണം ദേശീയ ആവശ്യമായതിനാല്‍ ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും അവരുടേതായ സംഭാവന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീരാമക്ഷേത്ര നിര്‍മാണ ധനസമര്‍പ്പണ സമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ മിലിന്ദ് എസ് പരാന്തെ ഗവര്‍ണറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഉച്ഛനീചത്വങ്ങള്‍ ഇല്ലാതായി സാ‍മാജിക സമരസത കൈവരിക്കാനാകും. ഇതിലൂടെ ഭാരതീയ സംസ്ക്കാരത്തിന്റെ മാതൃക ലോക ജനതയെ ബോധ്യപ്പെടുത്താനാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...