വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ പരസ്യമായി വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ പരസ്യമായി വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസിലർക്കാണെന്ന് ഗവർണർ പറഞ്ഞു. നിയമം പാലിക്കാൻ പറയുന്നതിന് പകരം നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്യാമെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും വിമർശനമുണ്ട്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കുന്നതിനെതിരെയാണ് ഗവർണറുടെ വിമർശനം. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ വിധിയും പരാമർശിച്ചായിരുന്നു ഗവർണർ സുപ്രീംകോടതിയെ വിമർശിച്ചത്. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും ഗവർണർ പറഞ്ഞു.

നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയുമെന്നും ഗവർണറുടെ പരിഹാസം. നിയമനിർമ്മാണ സഭകളെ കോടതി ബഹുമാനിക്കണം എന്നും ഗവർണർ വ്യക്തമാക്കി. ഒരേ കേസിൽ പല കോടതികൾക്ക് എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാടെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ചോദിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിനെ ആദരിക്കുന്ന ചടങ്ങിൽ ആയിരുന്നു ഗവർണറുടെ കോടതിക്കെതിരായ പരാമർശം. വിസി നിയമനത്തിൽ ഗവർണറും സർക്കാരും തമ്മിൽ സമവായത്തിലെതിനാൽ ആയിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...